20 November, 2026 10:15:24 AM


ഭക്തരോട് മോശമായി പെരുമാറരുത്; ഗുരുവായൂർ ദേവസ്വം ജീവനക്കാർക്ക് ഹൈക്കോടതി നിർദേശം



കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ജീവനക്കാർ ഒരു കാരണവശാലും മോശമായി പെരുമാറരുതെന്നും സഹിഷ്ണുതയോടെയും സമചിത്തതയോടെയും പ്രവർത്തിക്കണമെന്നും ഹൈക്കോടതി. എന്ത് പ്രകോപനമുണ്ടായാലും ഭക്തരുമായി തർക്കത്തിലേർപ്പെടുകയോ അധിക്ഷേപിക്കുകയോ ചെയ്യരുതെന്നും കോടതി നിർദേശിച്ചു.

ക്ഷേത്ര ജീവനക്കാരിൽ നിന്ന് ഭക്തർക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജികളിലാണ് ജസ്റ്റിസ് ബസന്ത് ബാലാജി അധ്യക്ഷനായ ദേവസ്വം ബെഞ്ചിന്റെ നിർദേശം.

ഭക്തരോട് ദേഷ്യം പ്രകടിപ്പിക്കാതെ ക്ഷമയോടെയും മാന്യമായും പെരുമാറണം. ഏത് സാഹചര്യത്തിലും തർക്കത്തിലേക്ക് കടക്കരുതെന്നും കോടതി വ്യക്തമാക്കി. നിർദേശങ്ങൾ പൂർണമായി പാലിക്കുകയും നടപ്പാക്കുകയും ചെയ്യുമെന്ന് ഗുരുവായൂർ ദേവസ്വത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 924