24 November, 2026 09:52:52 PM


യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി ഉമ്മന്‍ ചാണ്ടി സാറിന്റെ മനസിലുള്ള പേര് തന്റേതായിരുന്നെന്ന് ജെ എസ് അഖില്‍



തിരുവനന്തപുരം: ആരോഗ്യം മോശമായിരുന്ന അവസ്ഥയില്‍ ഉമ്മന്‍ ചാണ്ടി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പറഞ്ഞ പേര് തന്റേതായിരുന്നുവെന്ന് കെപിസിസി അംഗം ജെ എസ് അഖില്‍. അത് നടക്കാതെ പോയതില്‍ അദ്ദേഹത്തിന് വിഷമം ഉണ്ടായിരുന്നുവെന്നും അഖില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇത്തരത്തില്‍ ഒരു പ്രതികരണം നടത്തേണ്ടിവരുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നും അഖില്‍ കൂട്ടിച്ചേര്‍ത്തു. കുതികാലുവെട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയം ആയിരുന്നില്ല ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശ രാഷ്ട്രീയമെന്നും അദ്ദേഹം പറഞ്ഞു. 

'അന്നത്തെ തീരുമാനത്തില്‍ വിയോജിപ്പുണ്ടായിട്ടും താന്‍ മാറിനില്‍ക്കുകയായിരുന്നു. ആരെയും വേദനിപ്പിക്കാന്‍ വേണ്ടി ആയിരുന്നില്ല അത് എന്റെ മനസ്സില്‍ താനാണ് എന്ന് ഉമ്മന്‍ചാണ്ടി സാര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി പരിഗണിച്ചപ്പോള്‍ ആ സ്ഥാനങ്ങളൊക്കെ ആരൊക്കെയോ ബോധപൂര്‍വ്വം ഇല്ലാതാക്കി എന്ന് തോന്നുന്നു. കുതികാലുവെട്ടുകള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാഷ്ട്രീയ നേതാക്കളുടെ രാഷ്ട്രീയം ആയിരുന്നില്ല ഉമ്മന്‍ചാണ്ടി സാറിന്റെ ആദര്‍ശ രാഷ്ട്രീയം. പാര്‍ട്ടി വിരുദ്ധമായ അഭിപ്രായം എന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ല', അഖിൽ വ്യക്തമാക്കി.

ഇന്ന് രാവിലെ 11 മുതല്‍ താന്‍ നേരുന്നത് വലിയ സൈബര്‍ ആക്രമണമാണ്. ഫോണ്‍ വിളിച്ച് തെറികളാണ് പറയുന്നത്. അത് ആരുടെ നേതൃത്വത്തില്‍ ആണെങ്കിലും ശരിയല്ല. ഉമ്മന്‍ചാണ്ടി സാറിന്റെ തീരുമാനത്തിന് വിരുദ്ധമായി കണ്ടെത്തിയ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ സ്ഥിതി എന്താണെന്ന് നമുക്കറിയാം. ചില ആളുകള്‍ തീരുമാനിക്കുന്ന കാര്യം മാത്രമേ നടക്കാവൂ എന്നത് ശരിയല്ല. ജനങ്ങള്‍ ആഗ്രഹിക്കുന്ന ആളുകളെ ജനങ്ങള്‍ക്ക് മുന്നിലേക്ക് അവതരിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകണമെന്നും ജെ എസ് അഖിൽ പറഞ്ഞു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 919