23 November, 2026 10:42:37 AM
കൊച്ചിയിൽ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: എറണാകുളത്ത് ചങ്ങമ്പുഴ പാർക്കിന് സമീപം ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി പ്രവീൺ കുമാർ (28), നീലഗിരി സ്വദേശി റിബിൻ (21) എന്നിവരാണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെയായിരുന്നു അപകടം. ഇരുവരും പൊറ്റക്കുഴിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു. ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടവിവരമറിഞ്ഞ് ഇരുവരുടെയും ബന്ധുക്കൾ കൊച്ചിയിൽ എത്തിയിട്ടുണ്ട്. പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



