21 November, 2026 04:33:31 PM
ബാനറിൽ കെ.സി വേണുഗോപാലിന്റെ വലിയചിത്രം, തന്റേത് ചെറുത്; വിമർശനവുമായി ജി. സുധാകരൻ

ആലപ്പുഴ: കെസി വേണുഗോപാലിന്റെ ഫോട്ടോയ്ക്ക് വലിപ്പം കൂടിയതില്‍ വിമര്‍ശനവുമായി മുന്‍ മന്ത്രിയും എംഎല്‍എയുമായ ജി സുധാകരന്. കേരളോത്സവം പരിപാടിയുടെ ഉദ്ഘാടകനായ തന്റെ ഫോട്ടോ ചെറുതായെന്നും പങ്കെടുക്കാത്തവരുടെ വലിയ ഫോട്ടോ വച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. വൃത്തികേട് കാണിക്കരുതെന്നായിരുന്നു സംഘാടകര്‍ക്കുള്ള ജി സുധാകരന്റെ താക്കിത്.
'ഇതൊന്നും നമ്മുടെ അന്തസ്സിന് യോജിച്ചതല്ല. പ്രോട്ടോകോളിന്റെ അടിസ്ഥാന തത്വമെന്നത് കേന്ദ്രത്തിന്റെ പദ്ധതിയില്‍ ഒന്നാമത് എംപിയാണ് അതുകഴിഞ്ഞാണ് എംഎല്‍എ. എന്നാല്‍ സംസ്ഥാനത്തിന്റെ പദ്ധതികളില്‍ എംഎല്‍എയും അതുകഴിഞ്ഞാണ് എംപിമാര്‍. അത് മനസിലാക്കിയിരിക്കണം. എംപി എംഎല്‍എയുടെ തോളിലോ, എംല്‍എ എംപിയുടെ തോളിലോ അല്ല. എല്ലാവര്ക്കും അവരുടേതായ അസ്തിത്വമുണ്ട്. ഇതൊന്നും ഇല്ലാതാക്കാന്‍ ചില സംഘാടകര്‍ ശ്രമിച്ചതുകൊണ്ട് കാര്യമില്ല. ബാനര്‍ കണ്ടുകൊണ്ടല്ല ആരും വോട്ട് ചെയ്തത്. ചില ബാനര്‍ കണ്ടാല്‍ വോട്ടുകുറയാന്‍ കാരണമാകും. അതുകൊണ്ട് ഇങ്ങനെയൊന്നും ബാനര്‍ എഴുതാന്‍ പാടില്ല. ഇവിടെ പങ്കെടുക്കുന്നത് ഞാനല്ലേ?. പങ്കെടുക്കാത്തവരുടെ വലിയ തല എന്തിനാണ് ബാനറില്‍?' സുധാകരന് ചോദിച്ചു
ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കേരളോത്സവം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു സുധാകരന്റെ വിമര്‍ശനം. വേദിയില്‍ സ്ഥാപിച്ച ബാനറില്‍ കെ.സി. വേണുഗോപാലിന്റെ ചിത്രം മുകളില്‍ വലിയതായും സുധാകരന്റെ ചിത്രം അതിന് താഴെ ചെറുതായുമാണ് നല്‍കിയിരുന്നത്. ഇതാണ് സുധാകരനെ പ്രകോപിപ്പിച്ചത്.



