02 October, 2026 08:06:27 PM


യൂത്ത് കോൺഗ്രസ് പറഞ്ഞാൽ തല്ലിക്കൊല്ലാനും പൊലീസ് തയ്യാറാകും- ഇഫ്തിഖാറുദ്ദീന്‍



മലപ്പുറം: മലപ്പുറത്ത് കൊലവിളി പ്രസംഗവുമായി കെപിസിസി അംഗം. യൂത്ത് കോണ്‍ഗ്രസ് പറഞ്ഞാല്‍ വേണ്ടി വന്നാല്‍ തല്ലിക്കൊല്ലാനും കേരളാ പൊലീസ് തയ്യാറാവുമെന്നാണ് കെപിസിസി അംഗം ഇഫ്തിഖാറുദ്ദീന്‍. ഇന്നലെ യൂത്ത് കോണ്‍ഗ്രസ് വളാഞ്ചേരിയില്‍ നടത്തിയ പ്രതിഷേധത്തിലാണ് പരാമര്‍ശം. പൊലീസ് ഇപ്പോള്‍ തങ്ങളുടെ കയ്യിലാണെന്നും ഇയാള്‍ പറഞ്ഞു. യൂണിവേഴ്‌സ് റ്റി കോളേജിലെ സംഘര്‍ഷമടക്കം എസ്എഫ്‌ഐയും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് കെപിസിസി അംഗത്തിന്റെ വിവാദ പരാമര്‍ശം. തല്ലിക്കൊല്ലാനാണ് പറയുന്നതെങ്കില്‍ കേരളാ പൊലീസ് അതിനും തയ്യാറാവുമെന്നും ഇഫ്തിഖാറുദ്ദീന്‍ പറഞ്ഞു. പൊലീസ് അടിച്ചൊതുക്കിയിട്ടുണ്ട്. അത് ഞങ്ങള്‍ പറഞ്ഞിട്ട് തന്നെയാണെന്നും ആവര്‍ത്തിച്ചു. രണ്ടത്താണി സ്വദേശിയായ ഇഫ്തിഖാറുദ്ദീന്‍ തന്റെ പ്രസംഗത്തിലുടനീളം കൊലവിളി ഉയര്‍ത്തുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305