26 September, 2026 12:47:33 PM
വന്ദേഭാരത് എക്സ്പ്രസിൽ യുവതിയോട് മോശമായി പെരുമാറി; തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ

കായംകുളം: വന്ദേഭാരത് എക്സ്പ്രസിൽ യുവതിയോട് മോശമായി പെരുമാറിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം മൈലക്കര സ്വദേശി മനുവാണ് അറസ്റ്റിലായത്. മാലി സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കായംകുളം ബസ് സ്റ്റാൻഡിൽ നിന്ന് പ്രതിയെ പിടികൂടി. 22-ാം തീയതി രാത്രിയിലാണ് സംഭവം നടന്നത്.


