13 October, 2026 07:34:00 PM


ആലപ്പുഴ-ചങ്ങനാശേരി റോഡ് നിര്‍മ്മാണത്തില്‍ ഗുരുതര ക്രമക്കേടെന്ന് സിഎജി റിപ്പോര്‍ട്ട്



ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി (എസി) റോഡിൻ്റെ നിലവാരം ഉയർത്തലിൽ കാര്യമായ ക്രമക്കേടുകൾ നടന്നതായി സിഎജി കണ്ടെത്തൽ. പാലത്തിന് വീതി കൂട്ടുന്നതിനായി സാങ്കേതിക ന്യായീകരണം തേടാതെ രൂപകല്പനയിൽ മാറ്റങ്ങൾ വരുത്തുകയും ചെലവുകൾ താരതമ്യം ചെയ്യാതിരിക്കുകയും ചെയ്‌തത്‌ മൂലം കരാറുകാരൻ കോടികൾ ലാഭമുണ്ടാക്കി. കൂടാതെ, പണി നടക്കുന്നതിന് ഏകദേശം മൂന്ന് വർഷം മുൻപുവരെ തുക അനുവദിച്ചതിലൂടെ കരാറുകാരന് 39.27 കോടി രൂപയുടെ അനർഹമായ ആനുകൂല്യവും അധിക സാമ്പത്തിക നേട്ടവും ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ഏകദേശം 51 ലക്ഷം രൂപ ചെലവാക്കിയ പയ്യാമ്പലം അഡ്വഞ്ചർ പാർക്ക് പദ്ധതി ഇപ്പോഴും പൂർത്തിയായിട്ടില്ല. വള്ളിയൂർകാവിൽ 4.78 കോടി രൂപ മുടക്കി നിർമിച്ച എക്‌സിബിഷൻ സ്പേസ് ഉപയോഗമില്ലാതെ കിടക്കുകയാണെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കൂടാതെ, ചരക്ക് സേവന നികുതി സമർപ്പിക്കുന്നതിലുണ്ടായ കാലതാമസവും കൃത്യതയില്ലായ്‌മയും കാരണം പലിശയും പിഴപ്പലിശയും ഉൾപ്പെടെ രണ്ട് കോടിയിലധികം രൂപയുടെ അനാവശ്യ കടബാധ്യത ബോർഡിനുണ്ടായി. കരാറുകാർക്ക് അനധികൃതമായി തുക അനുവദിച്ചതും സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകാത്തതും ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയതായി റിപ്പോർട്ടിലുണ്ട്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 920