29 September, 2026 01:33:32 PM
പരുത്തിക്കാവിൽ എൽഡിഎഫിന് നറുക്കെടുപ്പിലൂടെ ജയം

ചിറ്റൂർ: തത്തമംഗലം മുനിസിപ്പാലിറ്റിയിൽ എൽഡിഎഫിന് നറുക്കെടുപ്പിലൂടെ വിജയം. എൽഡിഎഫിന്റെ വി തുളസീധരനാണ് പരുത്തിക്കാവ് വാർഡിൽ വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും 433 വോട്ടുകളായിരുന്നു ലഭിച്ചത്. നേരത്തെ കോൺഗ്രസ് വിജയിച്ച വാർഡായിരുന്നു. വാർഡിൽ നിന്നും നേരത്തെ ജയിച്ച് മുനിസിപ്പാലിറ്റി അദ്ധ്യക്ഷനുമായിരുന്ന സുമേഷ് അച്യുതൻ രാജിവച്ചിരുന്നു. ചിറ്റൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ച് എം.എൽ.എ ആയ ഒഴിവിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.


