04 October, 2026 04:11:28 PM


ആർ. ശ്രീലേഖ ആശുപത്രിയിൽ; രാജിവച്ചു എന്ന വാർത്ത ശരിയല്ല- എസ്. സുരേഷ്



തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ബിജെപി നേതാവും മുൻ ഐപിഎസ് ഉദ്യോഗസ്ഥയുമായ ആർ. ശ്രീലേഖയെ സന്ദർശിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ്. ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ നേരിടുന്ന ശ്രീലേഖ, ജനപ്രതിനിധി എന്ന നിലയിലെ ചുമതലകൾ വേണ്ടവിധം നിർവഹിക്കാനാകുമോയെന്ന ആശങ്ക പങ്കുവെച്ചതായി അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. എന്നാൽ ഇതിനെ ശ്രീലേഖ രാജിവയ്ക്കാനൊരുങ്ങുന്നതായും പാർട്ടി വിടുന്നതായുമുള്ള തരത്തിൽ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്കും അദ്ദേഹം മറുപടി നൽകി. 

ഫേസ്ബുക്ക് കുറിപ്പ്;

ശ്രീലേഖ ചേച്ചിയെ ആശുപത്രിയിൽ സന്ദർശിച്ചു.. കുറച്ചു ദിവസങ്ങളായി ശാരീരിക അസ്വാസ്‌ഥ്യം അവരെ അലട്ടുന്നു. അതുകാരണം ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലേ എന്ന ചിന്ത യും ഉത്കണ്ടയും ഉണ്ട്, അത് ഏറ്റവും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി എന്നു മാത്രം, ദൗർഭാഗ്യവശാൽ അത് മാധ്യമ ചർച്ചക്ക് കാരണമായി. R.ശ്രീലേഖ രാജിവച്ചു എന്ന വാർത്ത ശരിയല്ല.
അവർ മറ്റു രാഷ്ട്രീയപാർട്ടികളിൽ ചേർന്നേക്കും, എന്തോ പോസ്റ്റ് കിട്ടാത്തതുകൊണ്ടാണ് , പാർട്ടിയുമായി വിലപേശുകയാണ് എന്ന നിലയിലൊക്കെ ചിലമാധ്യമങ്ങൾ കഥകളുണ്ടാക്കിയത് സമാന്യമര്യാദക്ക് നിരക്കുന്നതല്ല. ചിലർ BJP യുടെ കോർപ്പറേഷൻ ഭരണം ഇപ്പോതാഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടുതുടങ്ങി.. ആ വെള്ളം വാങ്ങിവച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം BJP തന്നെ ഭരിക്കും. കേരളത്തിലെ ആദ്യവനിത IPS കാരിയും DGP യും എന്ന നിലക്ക് അവരെ ശ്രീ. കെ. സുരേന്ദ്രൻ ആണ് BJPയിൽ ചേർത്തത്. തുടർന്ന് പാർട്ടിയോടുള്ള പ്രതിബദ്ധത അവർ എപ്പോഴും കാത്ത് സൂക്ഷിച്ചിട്ടുണ്ട്. പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻ്റ് എന്ന നിലയിൽ മികവുറ്റ പ്രവർത്തനമാണ് നടത്തുന്നത്. പാർട്ടി ആവശ്യപ്പെട്ടപ്പോൾ കൗൺസിലർ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തയ്യാറായതും അവർക്ക് പാർട്ടിയോടുള്ള വിധേയത്വം തെളിയിക്കുന്നു. പാർട്ടിയുടെ മൂന്ന് ദിവസം നീണ്ടു നിന്ന ജില്ലാതല പഠനശിബിരത്തിൽ ഒരു സാധാരണ പ്രവർത്തകയെ പോലെ ശ്രീലേഖയുണ്ടായിരുന്നു അഴിമതിക്കെതിരെ എന്നും പോരാടിയിട്ടുള്ള R.ശ്രീലേഖക്ക് അനധികൃത സമ്പാദ്യമൊന്നുമില്ല, സ്വന്തം പെൻഷൻ പണമെടുത്താണ് അവർ വാർഡിലെ ജനങ്ങളെ സേവിക്കുന്നത്.
പരമ്പരാഗത രാഷ്ട്രീയക്കാരിയല്ല R ശ്രീലേഖ, അവർ ഒരു സ്ത്രീയാണ് , ഒരു അമ്മയാണ്…
അവർ എന്നും ജനങ്ങൾക്കൊപ്പം സേവനനിരതയായി നിലകൊള്ളും…
എത്രയും പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിക്കുന്നു..
എന്നോടൊപ്പം സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.സോമൻ ഉണ്ടായിരുന്നു. ജില്ലാ പ്രസിഡൻ്റ് കരമന ജയനും , മേയർ വി.വി. രാജേഷും അവരെ അശുപത്രിയിലെത്തി കണ്ടു…
‌



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940