09 October, 2026 10:05:12 AM


മൂന്നാറില്‍ കനത്ത മഴയ്ക്കിടെ സബ് ജില്ലാ കായികമേള; തെന്നി വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്



ഇടുക്കി: ഇടുക്കി മൂന്നാറില്‍ സബ് ജില്ലാ കായിക മേള നടത്തിയത് കനത്ത മഴയ്ക്കിടെ. റിലേ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് തെന്നി വീണ് പരിക്കേറ്റു. കൊറണ്ടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടിലാണ് മത്സരം നടത്തിയത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ റിലേ മത്സരം നടക്കുന്നതിനിടെ കുട്ടികള്‍ വീണ് പരിക്കേല്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടും മത്സരം തുടരുന്ന സാഹചര്യവും ഉണ്ടായി. ചെളിക്കുളമായി കിടക്കുന്ന ഗ്രൗണ്ടിലാണ് മത്സരം സംഘടിപ്പിച്ചത്. മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് എല്ലാ സൗകര്യങ്ങളുമുള്ള ഹൈ ആള്‍ട്ടിറ്റിയൂട്ട് സ്റ്റേഡിയം ഉള്ളപ്പോഴാണ് കൊറണ്ടിക്കാടുള്ള സ്‌കൂള്‍ ഗ്രൗണ്ടില്‍ മേള സംഘടിപ്പിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 910