30 September, 2026 09:41:10 AM
ഇടുക്കി മെഡിക്കൽ കോളേജിൽ നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകി

ഇടുക്കി: ഇടുക്കി ഗവൺമെന്റ് മെഡിക്കൽ കോളേജിൽനവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കഴുത്തിലുണ്ടായ അലർജിക്ക് ചികിത്സ തേടിയെത്തിയതായിരുന്നു കുടുംബം. ആശുപത്രിയിലെ ഫാർമസിയിൽ നിന്നാണ് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയത്. മരുന്ന് കുഞ്ഞിന് നൽകുന്നതിന് തൊട്ടുമുമ്പ് ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് വലിയൊരു ദുരന്തം ഒഴിവായത്. സംഭവത്തിൽ കുട്ടിയുടെ കുടുംബം ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി സോബിൻ സണ്ണിയാണ് മെഡിക്കൽ കോളേജ് സൂപ്രണ്ടിന് പരാതി നൽകിയത്. ഗുരുതരമായ ഈ വീഴ്ചയിൽ അധികൃതരുടെ ഭാഗത്തുനിന്ന് ശക്തമായ നടപടി ഉണ്ടാകണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.


