27 September, 2026 06:26:04 PM


ചാലക്കുടിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു



തൃശൂര്‍: ചാലക്കുടിയില്‍ നാല് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാറിന് തീപിടിച്ചു. പഴയന്നൂര്‍ സ്വദേശി വിനോദിന്റെ കാറിനാണ് തീപിടിച്ചത്. തൃശൂരില്‍ നിന്ന് ചാലക്കുടിയിലേക്കുള്ള ദേശീയ പാതയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല. വാഹനാപകടത്തെ തുടര്‍ന്ന് എല്ലാവരും പുറത്തിറങ്ങി നില്‍ക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി നിയന്ത്രണവിധേയമാക്കുകയായിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302