25 September, 2026 06:23:53 PM


പറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിൽ



പറവൂർ: മുഖ്യമന്ത്രി വി.ഡി. സതീശൻ്റെ മണ്ഡലമായ വടക്കൻ പറവൂരിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച രണ്ട്‌ മൃതദേഹങ്ങൾ അഴുകിയതായി പരാതി. മരിച്ചവരുടെ ബന്ധുക്കളാണ് പരാതി നൽകിയത്. മൃതശരീരങ്ങൾ സൂക്ഷിക്കാനാകാതെ ആശുപത്രി അധികൃതർ. ഫ്രീസറിൽ സൂക്ഷിച്ച മൃതദേഹം അഴുകിയ നിലയിലാണ് ഉള്ളത്. പറവൂർ പരുവതുരുത്ത് സ്വദേശിനി ജെസ്സി പൈലിയുടെ മൃതദേഹമാണ് മോർച്ചറിയിൽ സൂക്ഷിച്ചതിന് ശേഷം അഴുകിയ നിലയിൽ കണ്ടെത്തിയത്. 16 മണിക്കൂർ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുറത്തെടുത്തപ്പോഴാണ് അഴുകിയതായി കണ്ടത്. തുടർന്ന് ജെസ്സിയുടെ മകൻ പരാതിയുമായി രംഗത്തെത്തി. മൊബൈൽ ഫ്രീസറിലും തണുപ്പ് ലഭിക്കാത്തതായി പരാതി. മൃതദേഹങ്ങൾ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 296