06 September, 2026 01:32:48 PM


തണ്ണീർമുക്കത്ത് മധ്യവയസ്കനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



ചേർത്തല: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷ് (53)നെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴോടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്ക് സമീപത്തുനിന്ന് മുളക്കഷ്ണവും കണ്ടെത്തി.

ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം. സമീപവാസികളുമായി കാര്യമായ ബന്ധമില്ലാതെ സന്തോഷ് വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി തന്നെ മോശമായി നോക്കിയെന്ന് ആരോപിച്ച് ഇയാൾക്കെതിരെ മുഹമ്മ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇന്ന് രാവിലെ പോലീസ് വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണംനടത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 300