20 October, 2026 06:33:23 PM


തമിഴ് നടൻ കാർത്തിക് സബേഷ് അന്തരിച്ചു



ചെന്നൈ: തമിഴ് നടൻ കാർത്തിക് സബേഷ് (37) അന്തരിച്ചു. സംഗീത സംവിധായകൻ സബേഷിന്റെ മകനും അന്തരിച്ച സംഗീത സംവിധായകൻ ദേവയുടെ സഹോദരപുത്രനുമാണ്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി 11.15ഓടെയായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായിരുന്ന കാർത്തിക് ചികിത്സയിലായിരുന്നുവെന്ന് ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തു. ഭാര്യ രമ്യ കാർത്തിക്കും രണ്ട് പെൺമക്കളുമാണ് കാർത്തിക് സബേഷിന്റെ കുടുംബം.  

ഡം, വല്ലവൻ, പട്ടത്തുയാനൈ, കുളിർ 100 തുടങ്ങിയ തമിഴ് ചിത്രങ്ങളിൽ കാർത്തിക് അഭിനയിച്ചിട്ടുണ്ട്. സിനിമാരംഗത്ത് സജീവമായിരുന്ന അദ്ദേഹം വിടവാങ്ങിയത് തമിഴ് സിനിമാലോകത്തിന് മറ്റൊരു വേദനയായി. കാർത്തിക്കിന്റെ മരണം അമ്മാവനും പ്രമുഖ സംഗീതസംവിധായകനുമായ ദേവയുടെ വിയോഗത്തിന് ദിവസങ്ങൾക്കകമാണ്. ശനിയാഴ്ചയായിരുന്നു ദേവയുടെ അന്ത്യം. 

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 400-ലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയിട്ടുള്ള ദേവ, രജനികാന്ത് നായകനായ അണ്ണാമലൈ, അരുണാചലം, ബാഷ തുടങ്ങിയ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു. ദേവയുടെ വിയോഗത്തിൽ രജനികാന്ത്, കമൽഹാസൻ, തമിഴ്നാട് മുഖ്യമന്ത്രി വിജയ് തുടങ്ങിയ പ്രമുഖർ അനുശോചനം അറിയിച്ചിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 922