08 September, 2026 10:24:43 AM


കോഴിക്കോട് സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു



കോഴിക്കോട്: സാമൂതിരി രാജ പി.കെ. കേരളവർമ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു. 2025 ലാണ് സാമൂതിരി രാജയായി അധികാരമേറ്റത്. ഫാർമക്കോളജി വിദഗ്‌ധനും മികച്ച എക്സ്പോർട്ടർക്കുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവാർഡ് ജേതാവുമാണ്. തിരുവണ്ണൂർ പുതിയകോവിലകത്ത് തെക്കെകെട്ട് താവഴി അംഗമാണ്. ഗാന്ധിജിയുടെ കോഴിക്കോട് സന്ദർശനവേളയിൽ കൈയിലെ സ്വർണവള അദ്ദേഹത്തിന് ഊരി നൽകിയിരുന്നു. സ്വാത ന്ത്ര്യസമരത്തിന്റെ ഭാഗമായ മുൻ അമ്പാടി കോവിലകത്തെ ശ്രീദേവിവർമയുടെയും തിരുവല്ല നെടുമ്പ്രത്ത് കൊട്ടാരത്തിലെ ബാല രാമവർമയുടെയും മകനാണ്.

ചിന്താവളപ്പിലെ ഫ്ലാറ്റിലായിരുന്നു താമസം. തിരുവല്ല നെടുമ്പ്രം കൊട്ടാരത്തിലെ ജയശ്രീവർമയാണ് ഭാര്യ. മക്കൾ: സുനീതി രാജ (വിവർത്തകയും ബുക്ക് എഡിറ്ററും, ഡൽഹി), ഡോ. കെ. സുജിത്ത് വർമ (പ്രിൻസിപ്പൽ,  നാഷണൽ കോളേജ് ഓഫ് ഫാർമസി, കെഎംസിടി). മരുമക്കൾ: കെ.സി. രവീന്ദ്രൻ രാജ (കേന്ദ്ര പരിസ്ഥിതിമന്ത്രാലയം, ഉദ്യോഗസ്ഥൻ), ആർ. ദിവ്യ (അധ്യാപിക കൊയിലാണ്ടി ഗവ. എം.വി. ഹൈസ്കൂൾ). സഹോദരങ്ങൾ: ഇന്ദിര രവിവർമ,  സര സ്വതിവർമ, പരേതയായ സേതുവർമ. സംസ്കാരം ഇന്ന് വൈകീട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 297