13 September, 2026 07:36:46 PM
മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

തൃശൂർ: മുതിര്‍ന്ന സിപിഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്നു. സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി, സിഐടിയു തൃശൂർ ജില്ലാ സെക്രട്ടറി എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണലൂർ മണ്ഡലത്തിൽ നിന്ന് നിയമസഭയലിലേക്ക് ജനവിധി തേടിയിരുന്നു. 1960കളുടെ അവസാനത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി അടുത്ത് പ്രവർത്തിച്ച് തുടങ്ങിയ ബേബി ജോൺ 1971ലാണ് സിപിഐഎമ്മിൻ്റെ അംഗമാകുന്നത്. സിപിഐഎമ്മിൻ്റെ പാലുവായ് ബ്രാഞ്ച് സെക്രട്ടറി, തൈക്കാട്, ചാവക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചാണ് തൃശൂർ ജില്ലയിലെ സിപിഐഎം നേതൃത്വത്തിലേയ്ക്ക് ബേബി ജോൺ ഉയരുന്നത്. 1984മുതൽ 97വരെ ചാവക്കാട് ഏരിയ സെക്രട്ടറിയായിയ ബേബി ജോൺ 1986ൽ ജില്ലാ കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1997മുതൽ ജില്ലാ സെക്രട്ടറിയറ്റംഗവുമായി. 2006ലാണ് സിപിഐഎമ്മിൻ്റെ തൃശൂർ ജില്ലാ സെക്രട്ടറിയാകുന്നത്.


