24 July, 2026 08:11:22 PM
പ്രൊഫസർ പി കെ നാരായണൻ നമ്പൂതിരി അന്തരിച്ചു

ഏറ്റുമാനൂർ : ഏറ്റുമാനൂർ മാടപ്പാട് കുഴിയടിമന (ഗീതാഞ്ജലി) പ്രൊഫ.പി കെ നാരായണൻ നമ്പൂതിരി (85) അന്തരിച്ചു. മാന്നാനം കെ ഇ കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. പുന്നത്തറ ക്രോധമംഗലം ഇല്ലം ശാന്ത അന്തർജനം ആണ് ഭാര്യ. മക്കൾ : ദുർഗേഷ്, ശുഭ. മരുമക്കൾ : ജിഷ മരുതൂർ , ശ്രീകുമാർ ചിറ്റായിൽ. സഹോദരങ്ങൾ : ശ്രീദേവി കിഴുപ്പുറം, ശാരദ മാടശ്ശേരി, ഇന്ദിര തത്തമംഗലം, ജയദേവൻ, ദിനേശൻ, ഹേമ കോവാട്ട്. സംസ്കാരം നാളെ (25/07/2026 ശനിയാഴ്ച) രാവിലെ 11 ന് ഏറ്റുമാനൂർ മാടപ്പാട്ട് തറവാട്ട് വളപ്പിൽ.


