01 July, 2026 09:27:13 AM


മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു



കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ. മാധവൻ അന്തരിച്ചു. 80 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വാഹനാപകടത്തിൽ പരിക്കേറ്റ് കുറച്ച് നാളായി ചികിത്സയിലായിരുന്നു. മണലൂർ മുൻ എംഎൽഎയായിരുന്നു. തൃശൂർ ഡിസിസി പ്രസിഡൻ്റായി പ്രവർത്തിച്ചിട്ടുണ്ട്.

2026 ഫെബ്രുവരിയിൽ മുണ്ടൂരിലെ വീടിനു സമീപത്തുവെച്ചാണ് അദ്ദേഹത്തിന് അപകടം സംഭവിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ഒരു പിക്കപ്പ് വാൻ അദ്ദേഹത്തെ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം അന്നു മുതൽ ചികിത്സയിലായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്.

2011 മുതൽ 2016 വരെയുള്ള കാലയളവിലാണ് അദ്ദേഹം നിയമസഭയിൽ മണലൂർ നിയോജകമണ്ഡലത്തെ പ്രതിനിധാനം ചെയ്തത്. നിലവിൽ കെപിസിസി നിർവാഹക സമിതി അംഗമായി പ്രവർത്തിച്ചു വരികയായിരുന്നു. മുൻപ് തൃശൂർ ഡിസിസി പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തുടങ്ങിയ സുപ്രധാന പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 914