10 September, 2026 09:14:53 AM
മുതിർന്ന മാധ്യമ പ്രവർത്തകനും ബിജെപി നേതാവുമായ കെ. കുഞ്ഞിക്കണ്ണൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനും ബിജെപി നേതാവുമായ കെ.കുഞ്ഞിക്കണ്ണൻ(72) അന്തരിച്ചു. 50 വർഷമായി ജന്മഭൂമിയുടെ തുടക്കം മുതൽ പത്രപ്രവർത്തകനായ അദ്ദേഹം ഔദ്യോഗികമായിവിരമിച്ച ശേഷവും തിരുവനന്തപുരത്ത് റസിഡന്റ് എഡിറ്ററായിരുന്നു. യുവമോർച്ചയുടെ ആദ്യത്തെ ജനറൽ സെക്രട്ടറി ആയിരുന്നു. പേരാവൂർ, കണ്ണൂർ നിയമസഭ നിയോ ജകമണ്ഡലങ്ങളിൽ ബിജെപി സ്ഥാനാർത്ഥിയായും മത്സരിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്‌ക്കു ശേഷം യുവജനത കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സമിതിയംഗം, യുവമോർച്ച സംസ്ഥാന പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്കാരം സെപ്റ്റംബർ 10 വ്യാഴം വൈകിട്ട് നാലിന് ശാന്തികവാടത്തിൽ. തിങ്കളാഴ്ച വൈകിട്ട് വീട്ടിൽ വീണു പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹം വ്യാഴാഴ്ച പുലർച്ചയാണ് അന്തരിച്ചത്.


