19 June, 2026 03:05:36 PM


മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എന്‍.ആര്‍.എസ്.ബാബു അന്തരിച്ചു



തിരുവനന്തപുരം:  മുതിര്‍ന്ന മാധ്യമപ്രവർത്തകനും ജേർണലിസം അധ്യാപകനുമായ എൻആർഎസ് ബാബു അന്തരിച്ചു. 85വയസായിരുന്നു. കലാകൗമുദി വാരിക എഡിറ്റർ, കേരളകൗമുദി ദിനപത്രം ഡെപ്യൂട്ടി എഡിറ്റർ എന്ന നിലകളിൽ പ്രശസ്തനായ അദ്ദേഹം തിരുവനന്തപുരം പ്രസ്ക്ലബിന്റെ ഇൻസ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ഡയറക്ർ എന്ന നിലയിലും സ്തുത്യർഹമായ സേവനം അനുഷ്ടിച്ചു. കേരളത്തിലെ ആദ്യത്തെ സോഫ്റ്റ്‌വെയർ - മൾട്ടിമീഡിയ സ്ഥാപനങ്ങളിലൊന്നായ ഇൻവിസ് മൾട്ടിമീഡിയ ഫൗണ്ടർ-ചെയർമാനാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913