12 September, 2026 10:20:27 AM
ക്രിക്കറ്റ് താരം ശ്രീശാന്തിന്‍റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

കൊച്ചി: ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ (89) അന്തരിച്ചു. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കോതമംഗലം മാതിരപ്പിള്ളി അമ്പാട്ട് കുന്നേൽ തറവാട് സ്വദേശിയാണ്. ഭൗതിക ശരീരം വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷം ഞായറാഴ്ചയോടെ കോതമംഗലത്തുള്ള തറവാട്ടുവീട്ടിലേക്ക് കൊണ്ടുപോകും. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ തറവാട്ടു വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 4 മണിയോടെയായിരിക്കും സംസ്കാര ചടങ്ങുകൾ നടക്കുക. ടി.എൻ. സാവിത്രിദേവിയാണ് ഭാര്യ. ദീപുശാന്ത്, നിവേദിത, ദിവ്യ, ശ്രീശാന്ത് എന്നിവർ മക്കളാണ്.


