31 July, 2026 12:58:36 PM
പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത പിന്നണി ഗായിക കെ ജമുന റാണി(88) വിടവാങ്ങി. ബെംഗളൂരുവില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകുന്നേരം നടക്കും.1938 മെയ് 17 ന് ആന്ധ്രാപ്രദേശില്‍ ജനിച്ച ജമുന റാണി തന്റെ ഏഴാമത്തെ വയസ്സില്‍ തെലുങ്ക് ക്ലാസിക് ത്യാഗയ്യ (1946) എന്ന ഗാനത്തിലൂടെയാണ് കരിയര്‍ ആരംഭിച്ചത്.
തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, സിംഹള ഭാഷകളിലായി 6,000ത്തിലധികം ഗാനങ്ങള്‍ ആലപിച്ചു. ദക്ഷിണേന്ത്യന്‍ സിനിമയിലുടനീളം നിരവധി അവിസ്മരണീയ ഗാനങ്ങള്‍ ആലപിച്ചു. സിംഹള ഗാനങ്ങളിലൂടെ ശ്രീലങ്കന്‍ സിനിമയ്ക്കും അവര്‍ ഗണ്യമായ സംഭാവനകള്‍ നല്‍കി. ദ്രോഹി, രത്നമാല, ലൈല മജ്നു, ചന്ദ്രാണി, ദേവദാസ്, ആലിബാബ 40 ദോംഗലു, അന്ന തമുഡു തുടങ്ങി നിരവധി ശ്രദ്ധേയമായ ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.


