04 September, 2026 05:53:09 PM
തിരുവാഭരണ പേടകസംഘം ഗുരുസ്വാമി കുളത്തിനാലിൽ ഗംഗാധരൻപിള്ള അന്തരിച്ചു

പന്തളം: തിരുവാഭരണ പേടകസംഘം ഗുരുസ്വാമി ആയിരുന്ന പന്തളം തോന്നല്ലൂർ കുളത്തിനാലിൽ ഗംഗാധരൻ പിള്ള (91) അന്തരിച്ചു. ഇന്ന് പകൽ 3 മണിയോടെ ആയിരുന്നു അന്ത്യം. വാർദ്ധക്യ സഹജമായ അസുഖങ്ങൾ കാരണം കഴിഞ്ഞ കുറച്ചു വർഷങ്ങൾ ആയി തിരുവാഭരണ ഘോഷയാത്രയിൽ പങ്കെടുക്കുന്നില്ലായിരുന്നു. കഴിഞ്ഞ വർഷം ആണ് പുതിയ ഗുരുസ്വാമിയെ തെരഞ്ഞെടുത്തത്. 18 വയസിൽ തിരുവാഭരണ പേടക വാഹക സംഘത്തിൽ അച്ഛൻ നാരായണപിള്ളക്ക് ഒപ്പം യാത്ര തുടങ്ങിയ ഗംഗാധരൻ പിള്ള, 20 വർഷം ആയി അദ്ധേഹം ഗുരുസ്വാമി ആയിരുന്നു. അച്ഛൻ കോമാട്ട് നാരായണപിള്ളയും തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമിയായിരുന്നു.


