20 September, 2026 06:45:54 PM
ഹൃദ്രോഗ വിദഗ്ധന്‍ ഡോ. ജി വിജയരാഘവന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ഹൃദ്രോഗവിദഗ്ധൻ ഡോ. ജി. വിജയരാഘവൻ (84) തിരുവനന്തപുരത്ത് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. 1964-ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിലും വെല്ലൂർ സിഎംസിയിലും അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കിംസ് ഹെൽത്ത് കെയറിന്റെ സ്ഥാപക ഡയറക്ടറും വൈസ് ചെയർമാനുമായിരുന്നു. ഇന്ത്യയിൽ 2D എക്കോ കാർഡിയോഗ്രാഫി പ്രചാരത്തിലാക്കുന്നതിലും രാജ്യത്തെ ആദ്യത്തെ 2D എക്കോ ലബോറട്ടറി സ്ഥാപിക്കുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര രംഗത്തെ സമഗ്ര സംഭാവനകൾ മാനിച്ച് 2009-ൽ രാജ്യം അദ്ദേഹത്തിന് പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്


