07 September, 2026 12:36:30 PM


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ കെ.അച്യുതൻ അന്തരിച്ചു



ചിറ്റൂർ: മുതിർന്ന കോൺഗ്രസ് നേതാവും 20 വർഷം ചിറ്റൂർ എംഎൽഎയുമായിരുന്ന കെ അച്യുതൻ അന്തരിച്ചു. നിലവിലെ ചിറ്റൂർ എംഎൽഎ സുമേഷ് അച്യുതൻ്റെ പിതാവാണ്. പാലക്കാട് ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം തത്തമംഗലം സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്‍റായും ചിറ്റൂർ-തത്തമംഗലം നഗരസഭയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. കർഷകൻ, സഹകരണ പ്രവർത്തകൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു. രാഷ്ട്രീയ-സാമൂഹിക രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. സംസ്കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 930