12 August, 2026 10:11:24 AM


മുൻ മന്ത്രി എം.ബി. രാജേഷിന്‍റെ സഹോദരൻ എം.ബി. ബ്രിജേഷ് അന്തരിച്ചു



പാലക്കാട്: മുൻ മന്ത്രിയും മുതിർന്ന നേതാവുമായ എം.ബി. രാജേഷിന്‍റെ സഹോദരൻ എം.ബി. ബ്രിജേഷ്( ) അന്തരിച്ചു. അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്ന് പുലർച്ചയോടെയാണ് മരണം സംഭവിച്ചത്. ചളവറ കൈയിലിയാട്ടെ മാമ്പറ്റപ്പടിയിലെ വസതിയിൽ രാവിലെ മൃതദേഹം എത്തിക്കും. തുടർന്ന് പൊതുജനങ്ങൾക്കും ബന്ധുക്കൾക്കും അന്തിമോപചാരം അർപ്പിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K