14 July, 2026 09:45:58 AM


വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം ബി.ഉണ്ണികൃഷ്ണൻ അന്തരിച്ചു



കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്ത് മുൻ ഭരണസമിതി അംഗം കോട്ടയം മാങ്ങാനം ഇരവിമംഗലം വീട്ടിൽ ബി.ഉണ്ണികൃഷ്ണൻ (ഉണ്ണി-59) അന്തരിച്ചു. ഇന്ന് വെളുപ്പിന് 4 ന് കോട്ടയം എസ്.എച്ച്. മെഡിക്കൽ സെൻ്ററിൽ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ (ബുധൻ) ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. 

കടുത്ത പ്രമേഹ രോഗത്തെ തുടർന്നു കഴിഞ്ഞ രണ്ടു മാസമായി ചികിത്സയിലായിരുന്നു.രണ്ടു തവണ (2005, 2015) വിജയപുരം  ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മാതൃഭൂമി സ്റ്റഡി സർക്കിൾ കോട്ടയം ജില്ലാ പ്രസിഡൻ്റ് ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2016 - 18 കാലത്ത് കാഞ്ഞിരപ്പള്ളി എകെജെഎം സ്കൂൾ അലുമ്നി അസോസിയേഷൻ 1976-82 ബാച്ച് പ്രസിഡൻ്റ് സ്ഥാനം വഹിച്ചു.

ഇപ്പോൾ മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ 7.30ന് മാങ്ങാനത്തെ വീട്ടിൽ കൊണ്ടുവരും. മാങ്ങാനം ഇരവിമംഗലം വീട്ടിൽ പരേതരായ മുൻ പോസ്റ്റ്മാസ്റ്റർ എൻ.ബാലകൃഷ്‌ണപിള്ളയുടെയും കാഞ്ഞിരപ്പള്ളി തമ്പലക്കാട് എൻഎസ്എസ് പ്രൈമറി സ്‌കൂൾ മുൻ ഹെഡ്‌മിസ്ട്രസ് പി.ജി.ഭഗീരഥിയമ്മയുടെയും മകനാണ്. അവിവാഹിതനാണ്. ബി.ജയകുമാർ (കോൺട്രാക്ടർ), ബി.ജ്യോതി എന്നിവർ സഹോദരങ്ങളാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 944