29 September, 2026 10:06:37 AM
നടി പാർവതിയുടെ അച്ഛൻ രാമചന്ദ്രകുറുപ്പ് അന്തരിച്ചു

പെരുമ്പാവൂർ: നടി പാർവതിയുടെ അച്ഛൻ എൻ.എസ്.എസ്. റിട്ട. ഓഡിറ്റർ കുട്ടനാട് ചമ്പക്കുളം നാല്പതിൽ കുമാരമംഗലത്ത് രാമചന്ദ്രകുറുപ്പ് (96) അന്തരിച്ചു. തോട്ടുവയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തോട്ടുവയിലെ വീട്ടുവളപ്പിൽ നടക്കും. രാമചന്ദ്രകുറുപ്പിന്റെ ഭാര്യ പത്മ രാമചന്ദ്രനാണ്. മറ്റ് മക്കൾ ജ്യോതി പി. കുറുപ്പും പരേതയായ ദീപ്തി വി. കുറുപ്പുമാണ്. നടൻ ജയറാമും മനു ആനന്ദുമാണ് മരുമക്കൾ.


