16 September, 2026 11:17:19 AM


മെസ്സിയുടെ പേരിൽ തട്ടിപ്പ്; ഒന്നാം പ്രതി ആന്‍റോ അഗസ്റ്റിൻ, സർക്കാരിനെ വഞ്ചിച്ചുവെന്ന് എഫ്.ഐ.ആർ



കൊച്ചി: അർജന്റീന ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ കേസിൽ ആർ ബി സിക്കും ആന്‍റോ അഗസ്റ്റിനുമെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ആന്റോ അഗസ്റ്റിനാണ് കേസിലെ ഒന്നാം പ്രതി, ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിതയിലെ (BNS) 318, 61 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

പ്രതികൾ അന്യായമായി ലാഭമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നിയമവിരുദ്ധവും വ്യാജവുമായ കരാറുകൾ നിർമ്മിച്ചെന്നും സർക്കാരിനെയും പൊതുജനങ്ങളെയും ഒരുപോലെ വഞ്ചിച്ചെന്നുമാണ് എഫ്.ഐ.ആറിലുള്ളത്. പദ്ധതിക്കായി സ്റ്റേഡിയം കൈമാറിയതിലും ഗുരുതര ക്രമക്കേടുകൾ നടന്നതായി എഫ്.ഐ.ആർ ചൂണ്ടിക്കാണിക്കുന്നു.

സ്റ്റേഡിയം കൈമാറ്റത്തിന് നൽകേണ്ടിയിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് ഒഴിവാക്കി നൽകിയതിനെക്കുറിച്ചും പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിക്കും. അതേസമയം, കേസിൽ അഞ്ചിടങ്ങളിൽ മിന്നൽ റെയ്ഡ് നടക്കുകയാണ്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927