01 September, 2026 10:22:39 AM


കാസർ​ഗോഡ് വൈദ്യുതി ലൈനിൽ തട്ടി കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു



ബേക്കൽ: വൈദ്യുതി ലൈനിൽ തട്ടി റെഫ്രിജറേറ്റർ ലോഡുമായി വരികയായിരുന്ന കൂറ്റൻ കണ്ടെയ്നർ ലോറിക്ക് തീപിടിച്ചു. ഡ്രൈവറും ക്ലീനറും വണ്ടി നിർത്തി ഇറങ്ങിയതിനാൽ രക്ഷപ്പെട്ടു. 30ലധികം റെഫ്രിജറേറ്ററുകൾ കത്തിനശിച്ചു. ബേക്കൽ മൗവ്വലിൽ ചൊവ്വാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. കോഴിക്കോട് നിന്ന് ഉടുപ്പിയിലേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അഞ്ച് അഗ്നിശമന യൂണീറ്റുകളെത്തി മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായത്തോടെ കണ്ടെയ്നറിൻ്റെ ബോഡി വെട്ടിപ്പൊപ്പൊളിച്ച് റെഫ്രിജറേറ്റർ പാക്കുകൾ പുറത്ത് വലിച്ചിട്ടാണ് തീയണച്ചത്. ഒന്നര മണിക്കൂർ വേണി വന്നു തീയണക്കാൻ. ഇതേ തുടർന്നു തീരദേശ ഗതാഗതം മണിക്കൂറുകളായി നിലച്ചിരിക്കുകയാണ്. 





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 294