12 October, 2026 01:43:15 PM
വയനാട്ടില്‍ നിയന്ത്രണം വിട്ട കാര്‍ തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: വയനാട് പിണങ്ങോട് കാര്‍ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പിണങ്ങോട് ഹൈസ്‌കൂളിന് സമീപമാണ് അപകടമുണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഇവരെ സമീപത്തെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.


