03 October, 2026 12:07:07 PM
ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ കടന്നൽ കുത്തേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. വള്ളിത്തോട് പെരിങ്കരയിലെ കുഴിക്കണ്ടത്തിൽ ഹൗസിൽ കെ ജാനകി (92) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെ വീടിനു മുന്നിൽ വെച്ചാണ് കടന്നൽ കുത്തേറ്റത്. ഉടൻ ബന്ധുക്കളും നാട്ടുകാരും ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരിച്ചു. ഭർത്താവ്: പരേതനായ കുഴിക്കണ്ടത്തിൽ ഗോപാലൻ. മക്കൾ: ശിവൻ, മിനി, ജയൻ, ബിജു, ബിനു. മരുമക്കൾ: തങ്കമ്മ (വയനാട്), ഹരി (വിളമന), കുമാരി, മിനി, സ്മിത. സംസ്കാരം: ഞായറാഴ്ച രാവിലെ 10ന് കോളിക്കടവ് പായം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.


