02 September, 2026 10:00:07 AM


കൂത്തുപറമ്പിൽ നിന്ന് കാണാതായ വിദ്യാർഥിയെ കണ്ടെത്തി



കൂത്തുപറമ്പ്: മൂര്യാടുനിന്ന് കാണാതായ പതിനഞ്ചുവയസുകാരനെ കണ്ടെത്തി.തലശേരി ചോനാടത്തു നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ തലശേരിയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കണ്ണൂരിലെത്തിയ കുട്ടി കണ്ണൂരില്‍ താമസിക്കുകയും ചൊവ്വാഴ്ച വൈകിട്ടോടെ തലശേരിയിലേക്ക് തിരിച്ചുവരികയായിരുന്നു. 

തലശേരിയിലെത്തിയ ശേഷം കുട്ടി അച്ഛനെ വിളിച്ചു. തുടര്‍ന്ന് കൂത്തുപറമ്പ് പോലീസെത്തി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പമയച്ചു. തിങ്കളാഴ്ച രാവിലെ ആറരയോടെ കൂത്തുപറമ്പ് പാറയിലുള്ള ട്യൂഷന്‍ സെന്ററിലേക്ക് എന്ന് പറഞ്ഞാണ് പതിനഞ്ചുകാരന്‍ വീട്ടില്‍ നിന്നിറങ്ങിയത്. സാധാരണയായി ട്യൂഷന് ശേഷം സ്‌കൂളിലേക്ക് പോകേണ്ട കുട്ടി ക്ലാസില്‍ എത്തിയില്ല. ഇക്കാര്യം അധ്യാപകര്‍ വിവരമറിയിച്ചതോടെയാണ് വീട്ടുകാര്‍ കൂത്തുപറമ്പ് പോലീസിനെ സമീപിച്ചത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 929