13 September, 2026 03:22:32 PM


ചെറുപുഴയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ വയോധികൻ മരിച്ച നിലയിൽ



കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ പുളിങ്ങോത്ത് ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കൊട്ടത്തലച്ചി മ്ലാക്കുഴിയിൽ ജോസ് കുട്ടി (65) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചെറുപുഴ പോലീസ് കസ്റ്റഡിയിലെടുത്തതായി വിവരമുണ്ട്. ഇന്ന് രാവിലെയാണ് ബസ് കാത്തിരിപ്പു കേന്ദ്രത്തിനുള്ളിൽ വയോധികന്റെ മൃതദേഹം കണ്ടത്. തലയിൽ കല്ല് ഉപയോഗിച്ചാണ് മാരകമായി പരിക്കേൽപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രികാലങ്ങളിൽ സ്ഥിരമായി കിടന്നുറങ്ങാറുള്ളയാളാണ് കൊല്ലപ്പെട്ട ജോസ് കുട്ടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298