05 September, 2026 07:28:45 PM
കണ്ണൂരില്‍ വീട്ടില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടി

കണ്ണൂർ: മുഴക്കുന്ന് പിഞ്ഞാണപ്പാറയിൽ വീട്ടിൽ നിന്ന് സ്ഫോടക വസ്തുക്കൾ പിടികൂടി. പിഞ്ഞാണപ്പാറയിലെ ദേവദാസിന്റെ പൂട്ടിക്കിടക്കുന്ന വീട്ടിൽ നടത്തിയ പരിശോധനയിൽ 197 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍ കണ്ടെടുത്തത്. വീടിന്റെ ശുചിമുറിയിലാണ് രണ്ട് ചാക്കുകളിലായി നിര്‍മിച്ചുവച്ച ഡിറ്റണേറ്റർ കണ്ടെത്തിയത്. മുഴക്കുന്ന് പോലീസ് കേസെടുത്തു. മുഴക്കുന്ന് സ്വദേശി ദേവദാസ്, ജോസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.


