24 August, 2026 09:02:37 AM
പിലാത്തറയില്‍ നിര്‍ത്തിയിട്ട ലോറിയിലേക്ക് ടാങ്കര്‍ ലോറി ഇടിച്ചുകയറി; 2 മരണം

കണ്ണൂർ: പിലാത്തറ ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് ടാങ്കർ ലോറി ഇടിച്ചുകയറി തീപിടിച്ച് രണ്ടുപേർ മരിച്ചു. മരം കയറ്റിവന്ന ലോറിയുടെ തകരാർ പരിഹരിക്കുകയായിരുന്ന മെക്കാനിക്കും ലോറി ഡ്രൈവറുമാണ് മരിച്ചത്. തകരാറിലായതിനെ തുടർന്ന് മരം കയറ്റിവന്ന ലോറി റോഡരികിൽ നിർത്തിയിട്ട് ഇരുവരും ചേർന്ന് പരിശോധിക്കുന്നതിനിടെയാണ് പുറകിൽ നിന്നുമെത്തിയ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ നിമിഷങ്ങൾക്കകം ഇരുവാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു. ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.


