19 August, 2026 03:40:52 PM


ടിവി കേടായതിലെ മനോവിഷമം: മഞ്ചേശ്വരത്ത് വീട്ടമ്മ ജീവനൊടുക്കി



കാസർഗോഡ്: വീട്ടിലെ ടെലിവിഷൻ തകരാറിലായ മനോവിഷമത്തിൽ കാസർഗോഡ് വീട്ടമ്മ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി മരിച്ചു. മഞ്ചേശ്വരം പൊലീസ് ‌സ്റ്റേഷൻ പരിധിയിലെ കാശിമഠം ഗുഡ്ഡയിലെ പരേതനായ യോഗേഷ് പ്രഭുവിന്റെ ഭാര്യ സാവിത്രി പ്രഭുവാണ് (65) മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു സാവിത്രി, മകൻ ഗുരുപ്രസാദ് പ്രഭു എന്നിവർ. രാവിലെ എഴുന്നേറ്റ് നോക്കിയപ്പോഴാണ് മാതാവിനെ അടുക്കളയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. അടുക്കളയിലെ ഫൈബർ കസേരയിൽ ഇരുന്ന് വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണയെടുത്ത് ദേഹത്ത് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. കസേര ഉരുകി ദേഹത്ത് പറ്റിപ്പിടിച്ച് നിലത്ത് കമിഴ്ന്ന് കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 302