01 October, 2026 11:18:12 AM


കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം: ജനൽച്ചില്ലുകള്‍ തകർത്തു



കൂത്തുപറമ്പ്: കണ്ണൂർ കൂത്തുപറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. കൂത്തുപറമ്പ് നഗരസഭാ കാര്യാലയത്തിന് സമീപം പ്രവർത്തിക്കുന്ന പാർട്ടി ഓഫീസിന് നേരെ ബുധനാഴ്ച രാത്രിയോടെയാണ് അക്രമം അരങ്ങേറിയത്. അക്രമത്തിൽ ഓഫീസിന്റെ മുൻവശത്തെ ജനൽ ചില്ലുകൾ അടിച്ചുതകർക്കുകയും ഉള്ളിൽ സൂക്ഷിച്ചിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഛായാചിത്രം നശിപ്പിക്കുകയും ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307