20 August, 2026 08:16:46 PM


ജോലിക്കിടെ വെള്ളം കുടിക്കാൻ പോയ യുവാവ് കഴുത്തറത്ത് മരിച്ച നിലയിൽ



പുളിയാർമല: ജോലിക്കിടെ വെള്ളം കുടിക്കാനായി പോയ 22-കാരനെ വയനാട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശി മഹേഷിനെയാണ് കൈനാട്ടിയിലെ ഒരു വീട്ടിൽ കഴുത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. മഹേഷും സുഹൃത്തുക്കളും കൈനാട്ടിയിലെ വീട്ടിൽ ജോലിക്കെത്തിയതായിരുന്നു. ജോലിക്കിടെ വെള്ളം കുടിക്കാനായി തൊഴിലാളികളുടെ വിശ്രമമുറിയിലേക്ക് പോയ മഹേഷ് പിന്നീട് തിരിച്ചെത്തിയില്ല.‌ മണിക്കൂറുകൾ കഴിഞ്ഞിട്ടും മഹേഷിനെ കാണാതായതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ വിശ്രമമുറിയിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 948