11 October, 2026 12:21:51 PM


ശുചീകരണത്തിനിടെ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് 6 വയസുകാരിക്ക് ദാരുണാന്ത്യം



കണ്ണൂർ: പാനുണ്ടയിൽ കുളത്തിൻ്റെ പടിക്കെട്ടിൽ വീണ് ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ഞായറാഴ്ച രാവിലെ നടന്ന പൊതുശുചീകരണത്തിനിടെ കുളത്തിന്റെ പടിക്കെട്ടിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മിർസയാണ് മരണപ്പെട്ടത്. രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. പ്രദേശവാസികൾ നടത്തുന്ന ശുചീകരണ പ്രവൃത്തികളിൽ പങ്കാളികളാകാൻ കുട്ടി എത്തിയതായിരുന്നു. ഇതിനിടെ ഹെയർബാൻഡ് അബദ്ധത്തിൽ കുളത്തിന്റെ പടിക്കെട്ടിലേക്ക് ഊരിവീണു. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെ തെന്നിവീഴുകയും തല കുളത്തിന്റെ പടിയിൽ അതിശക്തമായി ഇടിക്കുകയുമായിരുന്നു. മറ്റൊരു കുട്ടി മിർസ പടിക്കെട്ടിൽ വീണുകിടക്കുന്നത് കണ്ട് വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 927