13 October, 2026 05:58:39 PM
പയ്യന്നൂരിൽ കൗൺസിലിങ്ങിനിടെ ഇറങ്ങിപ്പോയ പ്രതിശ്രുത വധു പുഴയിൽ മരിച്ച നിലയിൽ

കണ്ണൂർ: പയ്യന്നൂരിൽ കാണാതായ പ്രതിശ്രുത വധുവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.കോറോം കാനായി മുക്കൂട് സ്വദേശിനി ശ്രുതിയുടെ മൃതദേഹമാണ് പെരുമ്പ, ചിറ്റാരികൊവ്വല പുഴയില് കണ്ടെത്തിയത്. പയ്യന്നൂര് ടൗണിലെ മാളിലെ ജീവനക്കാരിയായിരുന്ന ശ്രുതി ഒക്ടോബര് 12 ന് വൈകുന്നേരം കോറോം കൂര്ക്കരയില് പ്രവര്ത്തിക്കുന്ന കൗണ്സിലിങ്ങ് കേന്ദ്രത്തില് പ്രതിശ്രുത വരൻ, ബന്ധുക്കൾ എന്നിവരോടൊപ്പം എത്തിയതായിരുന്നു. കൗൺസിലറുമായി സംസാരിച്ചുകൊണ്ടിരിക്കെ ശ്രുതി പെട്ടെന്ന് ഇറങ്ങി സ്കൂട്ടറിൽ കയറി പോവുകയായിരുന്നു. യുവതി രാത്രിയായിട്ടും വീട്ടില് തിരിച്ചെത്തിയില്ല. ഇതേ തുടർന്ന് ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണത്തില് രാത്രിയോടെ യുവതിയുടെ സ്കൂട്ടര് ചിറ്റാരികൊവ്വല് റോട്ടറി ക്ലബ്ബ് റോഡില് തണല് ഇക്കോ പാര്ക്കിനു സമീപം ഉപേക്ഷിച്ച നിലയില് കണ്ടെത്തി.


