15 September, 2026 10:31:11 AM


ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു



നീലേശ്വരം: നീലേശ്വരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ചു പൊട്ടിവീണ പ്ലാറ്റ്ഫോമിൽ കുടുങ്ങി യാത്രക്കാരിയായ യുവതിയുടെ ഇടതുകാലിന്റെ എല്ലിൽ പൊട്ടൽ സംഭവിച്ചു. നീലേശ്വരം അഴിത്തല ബോട്ട് ജെട്ടിക്കു സമീപത്തെ മത്സ്യത്തൊഴിലാളി മുഹമ്മദ്കുഞ്ഞിയുടെ മകൾ കുഞ്ഞായിഷയ്ക്കാണ് (39) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് പയ്യന്നൂരിൽനിന്നു കാഞ്ഞങ്ങാട്ടേക്കു പോവുകയായിരുന്ന ബസ് പടന്നക്കാട് ഐങ്ങോത്തു കഴിഞ്ഞപ്പോഴാണ് ഈ അപകടം ഉണ്ടായത്.

വലിയ ശബ്ദത്തിൽ ബസിന്റെ ടയർ പൊട്ടിയതിനൊപ്പം പ്ലാറ്റ്ഫോം തകരുകയായിരുന്നു. ബസിന്റെ പിന്നിലെ ടയറിന്റെ മുകൾഭാഗത്തെ സീറ്റിലായിരുന്നു കുഞ്ഞായിഷ ഇരുന്നിരുന്നത്. പ്ലാറ്റ്ഫോം തകർന്ന് താഴേക്ക് വീണ ഇവർക്ക് പരുക്കേൽക്കുകയും ചെയ്തു. എല്ല് പുറത്തേക്കുതള്ളിയ നിലയിലായിരുന്നു. തുടർന്ന്, കെഎസ്ആർടിസി ജീവനക്കാർ തന്നെ ഇവരെ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. തുടർന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. കുഞ്ഞായിഷയും ഭർത്താവും തയ്യൽത്തൊഴിലാളികളാണ്. സംഭവത്തിൽ കാഞ്ഞങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 940