25 September, 2026 07:03:18 PM


ഫിസിയോ തെറാപ്പിക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറി; പ്രതി പിടിയില്‍



പയ്യന്നൂർ : പയ്യന്നൂരിൽ ചികിത്സയ്‌ക്കെത്തിയ യുവതിയെ ഫിസിയോ തെറാപ്പിക്കിടെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ. 'ആരോഗ്യ വെൽനസ്' സെന്റർ ഉടമയായ ശരത് നമ്പ്യാരെയാണ് പയ്യന്നൂർ പോലീസ് അറസ്റ്റ് ചെയ്തത്.

2025 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചികിത്സയ്ക്ക് ശേഷം കടുത്ത മാനസിക വിഷമത്തിലായിരുന്ന യുവതി, പിന്നീട് നടത്തിയ കൗൺസിലിങ്ങിനിടയിലാണ് തനിക്ക് നേരിടേണ്ടി വന്ന പീഡനശ്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

നേരത്തെ കണ്ണൂരിലെ മറ്റൊരു യുവതിയോട് മോശമായി പെരുമാറിയ കേസിലും ശരത് നമ്പ്യാർ അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 916