01 September, 2026 01:58:50 PM
നീലേശ്വരത്ത് കടലിൽ കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

കാസർഗോഡ്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ കാണാതായ യുവാവിൻ്റെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി ഹൗസിൽ എ.വി അജ്മൽ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 6.15-ഓടെ തൈക്കടപ്പുറത്തു നിന്നും മത്സ്യബന്ധനത്തിന് പോയ മൽസ്യ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ തീരദേശ പോലീസിനെ വിവരമറിയിക്കുകയും മൃതദേഹം കരയിലെത്തിക്കുകയുമായിരുന്നു.


