21 August, 2026 09:43:53 AM
കാന്തൻപാറ വെള്ളച്ചാട്ടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കിട്ടി

കൽപറ്റ: വയനാട് മേപ്പാടി റിപ്പൺ കാന്തൻപാറ വെള്ളച്ചാട്ടത്തിൽ വൈകിട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചീരാൽ വെള്ളച്ചാൽ സ്വദേശി വെട്ടുകല്ലിൽ ശശിധരൻ ഉഷ എന്നിവരുടെ മകൻ അമൽ വിഷ്ണു (32) ആണ് മരിച്ചത്. വിവരമറിഞ്ഞയുടൻ കൽപറ്റയിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. പ്രദേശത്ത് ശക്തമായ ഒഴുക്കുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുർക്കി ജീവൻ രക്ഷാ പ്രവർത്തകരും ഫയർഫോഴ്‌സ് സംഘത്തോടൊപ്പം തിരച്ചിലില്‍ പങ്കുചേർന്നു. തുടർന്നുള്ള പരിശോധനയിൽ രാത്രി ഏഴരയോടെയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. കോത്തഗിരിയിലെ ഒരു ജുവലറിയിൽ റീജനൽ മാനേജറായി ജോലി ചെയ്യുകയായിരുന്നു അമൽ വിഷ്ണു. മൃതദേഹം നടപടിക്രമങ്ങൾക്കായി ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


