25 August, 2026 01:18:45 PM


ശക്തമായ മഴ; എളയാവൂരില്‍ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു



കണ്ണൂര്‍: കണ്ണൂര്‍ എളയാവൂരില്‍ ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞു. വീടുകളോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് സംഭവം. നേരത്തെയും ഇവിടെ സംരക്ഷണ ഭിത്തി ഇടിഞ്ഞിരുന്നു. ഒരു ഭാഗത്തെ മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. നിലവില്‍ മണ്ണ് നീക്കം ചെയ്യുന്ന പ്രവൃത്തി നടന്നുവരികയാണ്. സംഭവത്തില്‍ ജനങ്ങള്‍ വലിയ ആശങ്കയിലാണ്.

ഇപ്പോഴും പ്രദേശത്ത് പലയിടങ്ങളിലും ചെറിയ തോതില്‍ മണ്ണിളകുന്നുണ്ട് എന്നതും ആശങ്കയാണ്. നടുഭാഗം തുരന്ന് നിര്‍മ്മിച്ച പാതയായതിനാല്‍ തന്നെ ഇരു വശങ്ങളിലും വലിയ ഉയരത്തിലാണ് മണ്‍ ഭിത്തിയുള്ളത്. ഇതിന് മുന്നില്‍ സംരക്ഷണ ഭിത്തി ഉണ്ടായിരുന്നെങ്കിലും അത് അമര്‍ന്ന് മണ്ണ് ഇടിഞ്ഞിറങ്ങുകയായിരുന്നു. ഇതിന് മുകള്‍ ഭാഗത്ത് വീടുകളുള്ളതാണ് പ്രദേശവാസികളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുന്നത്. കൂടാതെ കോണ്‍ക്രീറ്റ് സംരക്ഷണ ഭിത്തിയില്‍ അടക്കം വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ അടക്കം സംഭവസ്ഥലത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 307