01 September, 2026 10:17:04 AM


ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ



കൊല്ലം ആര്യങ്കാവിൽ രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപ എക്സൈസ് പിടികൂടി. തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവരാണ് പണം എത്തിച്ചത്. രേഖകളില്ലാതെ കടത്തിയ 7 ലക്ഷം രൂപയാണ് എക്സൈസ് പിടിച്ചെടുത്തത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിലെ പതിവ് പരിശോധനയ്ക്കിടെയാണ് എക്സൈസ് പണം പിടിച്ചെടുത്തത്. സംശയം തോന്നിയ ഉദ്യോ​ഗസ്ഥർ വിശദമായ പരിശോധന നടത്തുകയായിരുന്നു. സ്വർണം വാങ്ങുക എന്ന ലക്ഷ്യത്തോടെയാണ് പണം കൊണ്ടുവന്നതെന്ന് പിടിക്കപ്പെട്ട നാരായണൻ, അരുൺ എന്നിവർ പറയുന്നു. സ്വർണം വാങ്ങാനായി കഴുതുരുട്ടി സ്വദേശിയ്ക്ക് പണം കൈമാറാനായിരുന്നു പ്രതികളുടെ ഉദ്ദേശം. എക്സൈസ് ഇൻസ്പെക്ടർ വൈശാഖ വി പിള്ളയുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തെന്മല പൊലീസിന് കൈമാറിയതായാണ് വിവരം.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 298