29 August, 2026 03:43:47 PM


ട്രെയിനിൽ ഉറങ്ങുകയായിരുന്ന സ്ത്രീയുടെ ചിത്രം പകർത്തിയതായി പരാതി: യുവാവ് പിടിയിൽ



കോഴിക്കോട്: എറണാകുളം-ഓഖ എക്‌സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ തിരുവനന്തപുരം എരവൂർ സ്വദേശി റെജി പിടിയിൽ. ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. സഹോദരിക്കും അവരുടെ മകൾക്കുമൊപ്പം ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പരാതിക്കാരി, ചിത്രങ്ങൾ പ്രതി ഫോണിൽ പകർത്തിയതായി കണ്ടെത്തുകയായിരുന്നു. ഷൊർണൂർ ഭാഗത്തു വെച്ചാണ് സംഭവം നടന്നത്. ശ്രദ്ധയിൽപ്പെട്ട ഉടൻ ടി.ടി.ഇയെ വിവരമറിയിച്ചു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനായിട്ടാണ് ഇയാൾ ചിത്രങ്ങൾ പകർത്തിയതെന്നാണ് സൂചന.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 951