18 August, 2026 11:43:30 AM


കരിവെള്ളൂരിൽ ഭാര്യയെയും ഭാര്യാമാതാവിനെയും തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ചു



കണ്ണൂർ: ഭാര്യയെയും ഭാര്യാമാതാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ചു. പെരളം വെരീക്ക സ്വദേശി സി.വി. സനൽ കുമാർ (46) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് കരിവെള്ളൂർ കൂക്കാനത്ത് വീട്ടിൽ കയറി സനൽ കുമാർ ഭാര്യ പി. പ്രജിഷയെയും ഭാര്യാമാതാവ് പി. പത്മിനിയെയും പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. സംഭവത്തിൽ സനൽ കുമാറിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. പരിയാരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനൽ കുമാർ ഇന്ന് പുലർച്ചെയാണ് മരിച്ചത്. സംഭവത്തിൽ ഭാര്യയ്ക്കും ഭാര്യാമാതാവിനും പൊള്ളലേറ്റതിനെ തുടർന്ന് ചികിത്സ തുടരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 308